Tuesday, 29 November 2016

ഇനിയും..

ബാല്യത്തിലെ അനുഭവങ്ങൾ എന്നും മറക്കാത്ത ഓർമ്മകളാണ്..!വീട്ടിൽ നിന്നും എന്നെങ്കിലും തറവാട്ടിലേക്ക് പോയിരുന്നത് ഒരുപാട് ഓർമ്മകളെ സമാഹരിക്കാൻ ആയിരുന്നു..!ഓട്ടോറിക്ഷയിലോ ബസിലോ പോയി അവിടെ ഇറങ്ങി കുന്നിറങ്ങി തറവാട്ടിലേക്ക് എത്തുന്നു..!വേലിയരികിലുള്ള തെച്ചിക്കായ് മുഴുവൻ ബാല്യത്തിന് സമ്മാനിക്കും.കാരണവന്മാർ അണിനിരന്ന തറവാടിന്റെ എൻട്രൻസിൽ ഒരു ചിരി വച്ച് കൊണ്ട് കുട്ടികളുടെ സഭയിലേക്ക് നീങ്ങും..!ആ ചെറിയൊരു യാത്രയിൽ പല മീശകളും പേടിപ്പിക്കും.കുട്ടികളുടെ ലോകം കുട്ടികളുടേത് മാത്രം ആയിരുന്നു..!പല കളികൾ!സാറ്റ് മുതൽ കള്ളനും പോലീസും വരെ.ഇടക്ക് വെച്ച് ട്രെന്റ് ആയ ക്രിക്കറ്റ് കാർഡ് നാട്ടിൻപുറത്തെ തന്നെ പിടിച്ചടക്കിയിരുന്നു..!ഏറ്റവും കൂടുതൽ ക്രിക്കറ്റ് കാർഡ് ഉള്ളവൻ മഹാരാജാവ്..!സച്ചിൻ ടെണ്ടുൽക്കറുടെ ക്രിക്കറ്റ് കാർഡ് സഭയുടെ വിജയം പലപ്പോഴും നിശ്ചയിച്ചു..!ശ്രീശാന്തും രമേശ് പവാറും എല്ലാം എപ്പോഴും പൊട്ടിച്ചിരി മാത്രം സമ്മാനിച്ചു..!ഗിൽക്രിസ്റ്റും പൊള്ളോക്കും പോണ്ടിങ്ങും മുരളീധരനും ലാറയും കയ്യിലുള്ള കാർഡുകളുടെ എണ്ണം വർധിപ്പിച്ചു..!

Sunday, 9 October 2016

നഗരങ്ങളിൽ അടച്ചുറപ്പുള്ള മുറികളിൽ സ്വാർത്ഥമായി ജീവിക്കുമ്പോൾ നമ്മെ മാത്രമേ നാം അറിയുന്നുള്ളൂ..!അതിനേക്കാൾ എത്രയോ മധുരമുള്ള അനുഭൂതിയാണ് ഗ്രാമങ്ങൾക്ക് നൽകാൻ ഉള്ളത്!ഗ്രാമം അത് മറ്റൊരു ലോകമാണ്!പൊതുവിദ്യാലയ്ങ്ങളും വായനശാലയും ചെറിയ റോഡുകളും നിശബ്ദതയും മനുഷ്യനെ മനുഷ്യനാക്കുന്ന സംസാരങ്ങളും, കുളക്കടവുകളും ആരാധനാലയങ്ങളും ഇടവഴികളും പരൽമീനുകളെ ചൂണ്ടയിട്ട് പിടിച്ച തോടുകളും പച്ചപ്പാർന്ന പാടങ്ങളും ,മണ്ണിന്റെ മനമറിഞ്ഞ മനുഷ്യരും..!ഇതല്ലേ സമാധാനത്തിന്റെ മണ്ണ്!

Thursday, 15 September 2016

ഓരോ നിശയിലും സഹസ്രം സ്വപ്‌നങ്ങൾ കാണണം!സ്വപ്നങ്ങൾ അല്ല യാഥാർഥ്യങ്ങൾ കാണണം!അവയുടെ ശക്തിയിൽ ചിറകുകൾ വെച്ച് പറന്നുയരണം!പെട്ടെന്ന് തന്നെ തിരികെ വന്ന് നിശയോട്,നിശ സമ്മാനിച്ച ഇരുട്ടിനോട് നന്ദി പറയണം!കാരണം ആ ഇരുട്ടിൽ നിന്നുമാണ് ഇത്രയും പൊൻകിരണങ്ങളുടെ ശക്തിയുള്ള യാഥാർഥ്യങ്ങളും സ്വപ്നങ്ങളും ഉദിച്ചുയർന്നത്!

നരവര!

അച്ഛന്റെ തലയിലെ ആദ്യ നര!എന്റെ ഉത്തരവാദിത്തങ്ങളുടെ ആദ്യ വര!

Friday, 19 August 2016

കാലം മായ്ക്കാത്ത സുഗന്ധം!

തുടക്ക കുറിപ്പ്
ഓരോ കാറ്റിലും ഭൂതകാലത്തിന്റെ സുഗന്ധം!വാത്സല്യം ചിറകടിച്ച മധുരമുള്ള ബാല്യത്തിന്റെ രുചിയറിഞ്ഞ സുഗന്ധം!അതിപ്പോൾ എനിക്ക് ആസ്വദിക്കാം!